മാനന്തവാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ലീഗ് ബഹിഷ്‌ക്കരിച്ചു

0

കോണ്‍ഗ്രസ് -ലീഗ് പടലപിണക്കം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ലീഗ് ബഹിഷ്‌ക്കരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള നാമനിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് -ലീഗ് പടലപിണക്കത്തിന് ഇടയാക്കിയത്.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ലീഗിലെ സെല്‍മ മോയിന്‍ എത്താന്‍ വൈകിയപ്പോള്‍ കോണ്‍ഗ്രസിലെ ജോയ്‌സി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു. പിന്നീട് വൈകിയെത്തിയ സെല്‍മ മോയിന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയെങ്കിലും സമയം വൈകിയതിനാല്‍ പത്രിക വരണാധികാരി നിരസിച്ചു.ഇതോടെ കോണ്‍ഗ്രസ് യു.ഡി.എഫ് മര്യാദ ലംഘിച്ചു എന്നാരോപിച്ചാണ് ലീഗ് സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചത് .എന്നാല്‍ ലീഗിന്റെ ബഹിഷ്‌ക്കരണം തങ്ങള്‍ക്കറിയില്ലെന്ന് കോണ്‍ഗ്രസ്സും പറയുന്നു. വൈകിതുകൊണ്ടാണ് പത്രിക നിരസിച്ചതെന്ന് വരണാധികാരിയും പറയുന്നു .വികസന കാര്യത്തിലേക്ക് സി.പി.എം ലെ കെ.വി ബിജോള്‍ രമ്യതാരേഷ് കോണ്‍ഗ്രസിലെ പി.ചന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് സി.പി.എംലെ സി കല്യാണി, വിമല എന്നിവരെയും മുസ്ലിം ലീഗിലെ പി ബാലനെയും തിരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റയിലെക്ക് മുസ്ലിം ലീഗിലെ പി.കെ ആമീന്‍ കോണ്‍ഗ്രസ്സിലെ ജോയ്‌സി, സി.പി. എമ്മിലെ ഇന്ദിര പ്രേമചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു.ധനകാര്യത്തില്‍ അസിസ് വാളാട്, സെല്‍മ്മ മോയിന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!