തിരുനെല്ലിയില്‍ ആടുകളെ കടുവ കടിച്ചു കൊന്നു
തിരുനെല്ലിയില്‍ രണ്ട് ആടുകളെ കടുവ കടിച്ചു കൊന്നു. അപ്പപാറ ചേകാടിതുണ്ട് കാപ്പ് കോളനിയിലെ ലക്ഷമി ചന്ദ്രന്റെ അടിനെയാണ് കോളനി പരിസരത്ത് നിന്ന് കടുവ കടിച്ചു കൊന്നത്. കഴിഞ്ഞാഴ്ച്ച മറ്റൊരു ആടിനെയും കടുവ കൊന്നിരുന്നു.ഒരാളുടെ പോത്തിനേയും കഴിഞ്ഞ ദിവസം കടുവ ഓടിച്ചതായും നാട്ടുകാര്‍ പറഞ്ഞു.പരിസരത്ത് കടുവ തമ്പടിച്ചിരിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. കടുവയെ തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരണമെന്നാവിശ്യം ഉയരുന്നുണ്ട്.