ആറോല വളവനാട് അഗസ്റ്റ്യന്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

0

കാട്ടിമൂല ആറോല വളവനാട് അഗസ്റ്റ്യന്‍ (60) ഹൃദയാഘാതം മൂലം നിര്യാതനായി. രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ അഗസ്റ്റ്യനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് മരിക്കുകയായിരുന്നു. ഇതിനിടയില്‍ അഗസ്റ്റ്യനെയും കൊണ്ടുവന്ന കാര്‍ കണിയാരത്ത് വെച്ച് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന മകന്‍ അടക്കമുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഗസ്റ്റ്യന്റെ സംസ്‌കാരം പിന്നീട് നടക്കും

Leave A Reply

Your email address will not be published.

error: Content is protected !!