അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു
മാനന്തവാടി:അമ്മ മരിച്ച് രണ്ടാം നാള്‍ മകനും മരിച്ചു. ഒഴക്കോടി പാലാക്കുളി വാളലില്‍ ശശിധരന്‍(68) ആണ് മരിച്ചത്.മാതാവ് അമ്മു ഞായറാഴ്ച രാത്രി മരിച്ചിരുന്നു. അന്ന് രാവിലെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.ഭാര്യ:സതി. മക്കള്‍:സജീവന്‍,സജിനി. മരുമക്കള്‍:രമ്യ,ഷൈജു.ശശിധരന്റെ സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.