പ്ലാസ്റ്റിക് മാലിന്യം പൊടിക്കുന്ന സ്ഥാപനം ജനങ്ങള്‍ ക്യാന്‍സര്‍ ഭീതിയില്‍

0

കൊറോണ ഭീതി ഒഴിയുന്നതിനു മുമ്പ് ജനങ്ങള്‍ ക്യാന്‍സര്‍ ഭീതിയില്‍.കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂലയിലാണ് ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം പൊടിക്കുന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ദിനം പ്രതി നിരവധി ലോഡുകളിലായാണ് വലിയ ട്ടോറസ്സ് വാഹനത്തില്‍ ഇത്തരത്തില്‍ പൊടിച്ച പ്ലാസ്റ്റിക് കൊണ്ടുപോകുന്നത്.

പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകയ്ക്ക് എടുത്താണ് ഇത്തരത്തില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥലം ഉടമയെ പ്ലാസ്റ്റിക് ഗോഡൗണ്‍ എന്ന് തെറ്റിധരിപ്പിച്ചാവാം ഇത്തരത്തില്‍ സ്ഥാപനം തുടങ്ങിയതെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇപ്പോള്‍ ഈ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക് പൊടിക്കുന്ന സമയത്ത് ഉണ്ടാകുന്ന വിഷവാതകം അന്തരീക്ഷത്തില്‍ ഉയര്‍ന്ന് പൊങ്ങി ഒരു മഞ്ഞുപോലെ കാണപ്പെടുന്നു ണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

പഞ്ചായത്തിന്റെയും , ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റി ന്റേയും ഒത്താശയോടെയാണ് ഇത്തരത്തില്‍ ഈ സ്ഥാപനത്തിന് അനുമതിനല്‍കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പ്രദേശത്തെ ഒന്ന രണ്ട്പേര്‍ക്ക് ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപെടുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്ത് ഇത്തരത്തില്‍ ഒരു സ്ഥാപനത്തിന് എങ്ങനെ അനുമതി ലഭിച്ചുവെന്നതും ചോദ്യംചെയ്യപെടേണ്ടതുതന്നെയാണ്.

എന്തായാലും ഈ സ്ഥാപനത്തില്‍ നിന്നും പ്ലാസ്റ്റിക് പൊടിക്കുമ്പോഴുണ്ടാകുന്ന ശബ്ദവും , പൊടിയും ,വാതകവുമെല്ലാം പ്രദേശവാസികള്‍ക്ക് വലിയ ശല്യമായിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍

Leave A Reply

Your email address will not be published.

error: Content is protected !!