കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്്‌സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 2020 ജനുവരിയില്‍ ആരംഭിച്ച് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരുന്ന ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.ജില്ലാ കളക്ടര്‍ ചെയര്‍മാനായും സാമ്പത്തിക സ്ഥിതി വിവര ക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായുളള ജില്ലാ സമിതിയുടെ മേല്‍നോട്ട ത്തില്‍ നടത്തിവരുന്ന സെന്‍സസിന്റെ പരിധിയില്‍ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളും സ്ഥാപനങ്ങളും ഉള്‍പ്പെടും. സംരംഭങ്ങളുടേയും ഉടമസ്ഥത, മാനവ വിഭവം, രജിസ്‌ട്രേഷന്‍ തുടങ്ങിയ വിവരങ്ങള്‍, ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയ ത്തിനുളള കീഴിലുളള സി.എസ്.സി യുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലൂ ടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
പൗരത്വ ബില്ലുമായി പ്രസ്തുത സര്‍വെയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഏതെങ്കിലും വ്യക്തികളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.