വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ആലോചിക്കാതെ കോളേജ് സമയം രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെ ആക്കുകയും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുകയും ചെയ്തത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍.
ജുണ്‍ 1 മുതല്‍ കൃത്യമായ ടൈംടേബിള്‍ അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ പുര്‍ണ്ണമായും എടുക്കുകയും ,പാഠഭാഗങ്ങള്‍ തീര്‍ത്ത് കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കുകയും ചെയ്തതിനാല്‍ അധിക പ്രവൃത്തി സമയം ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.സര്‍ക്കാരിന്റെ ഏകപക്ഷിയ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി അധ്യാപകര്‍ ഇന്ന് കാഷ്വല്‍ ലീവെടുത്ത് ഓണ്‍ലൈന്‍ ക്ലാസ് നടത്തി പ്രതിഷേധിക്കുകയാണെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു