ബൈക്കിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം.
മീനങ്ങാടി ചെണ്ടക്കുനി ചണ്ണാളിക്ക് സമീപം ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു.ഇന്ന് ഏഴുമണിയോടെയായിരുന്നു അപകടം.പനമരം പരക്കുനി വാഴയില്‍ നിഷാദിന്റെയും ഷെഹനയുടെയും മകള്‍ സഹ്റ ഫാത്തിയാണ് മരിച്ചത്.വഴിയിരികില്‍ നിന്ന കുട്ടിയെ ബൈക്കിടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ ബൈക്കുകാരന്‍ നിര്‍ത്താതെപോയി.ഗുരുതര പരിക്കേറ്റ കുട്ടിയെ കല്‍പറ്റ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ബൈക്കുകാരനെ പോലീസ് തിരഞ്ഞു വരികയാണ്.