കൊക്കെയിനുമായി യുവാവ് പിടിയില്‍
തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ഇന്ന് പുലര്‍ച്ചെ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ കൊക്കെയിനുമായി യുവാവ് അറസ്റ്റില്‍.മലപ്പുറം ചങ്ങരക്കുളം സ്വദേശിയായ താഴത്തെ മാന്തടത്തില്‍ വീട്ടില്‍ എം വിമല്‍രാജ് (22) ആണ് അറസ്റ്റിലായത്.ഇയാളുടെ പക്കല്‍ നിന്നും ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.15 ഗ്രാം കൊക്കെയിനും കണ്ടെത്തി.
ബോംബെ, ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലത്ത് വിദേശ പൗരന്മാരില്‍ മാത്രം ലഭ്യമാകുന്ന ഈ മയക്കുമരുന്ന് ഗ്രാമിന് ഇരുപതിനായിരം രൂപ തോതില്‍ ആണ് വില്‍പന നടത്തിവരുന്നത് .പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്സൈസ് സനൂപ്.കെ.എസ്, ഹാഷിം.കെ, ഷാഫി.ഒ, സുരേഷ്.എം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.