മാനന്തവാടിയില്‍ കോണ്‍ഗ്രസ്സ്-ലീഗ് തര്‍ക്കം തീര്‍ന്നു.

0

മാനന്തവാടിയില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ്സ്-ലീഗ് തര്‍ക്കം തീര്‍ന്നു.മുന്‍സിപ്പാലിറ്റിയില്‍ ആദ്യ ഒന്നര വര്‍ഷം ലീഗിന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയും എന്ന ധാരണയിലാണ് തര്‍ക്കത്തിന് പരിഹാരമായത്.ഇന്ന് നടന്ന മാരത്തോണ്‍ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

മാനന്തവാടി നഗരസഭ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തെങ്കിലും ചെയര്‍പേഴ്സണ്‍ – വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളെചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനടക്കം ലീഗ് അവകാശവാദമുന്നയിച്ചിരുന്നു എന്നാല്‍ അത് നല്‍കാന്‍ തയ്യാറാവത്തതായിരുന്നു കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയത്. ഒരവസരത്തില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച വരെ അവസാനിപ്പിച്ചതായിരുന്നു. ലീഗ് പിന്നീട് യു.ഡി.എഫ് ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ തര്‍ക്ക പരിഹാരമായത്.ഇന്ന് മാനന്തവാടിയില്‍ കോണ്‍ഗ്രസിന്റെ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, എ.ഐ.സി.സി.അംഗം പി.കെ.ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്.ആദ്യ ഒന്നര വര്‍ഷം വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയും നല്‍കാനാണ് ധാരണയായത്. പ്രശ്‌ന പരിഹാരമാവാത്തതിനെ തുടര്‍ന്ന് മാനന്തവാടിയിലെ ലീഗ് നേതൃത്വം സി.പി.എം.നേതാക്കളുമായി വരെ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രശ്‌ന പരിഹാരത്തിന് മുന്നോട്ട് വന്നത്. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായി ജേക്കബ് സെബാസ്റ്ററുനെയും ഡെപ്യൂട്ടി ലീഡറായി പി.വി. ജോര്‍ജിനെയും ചീഫ് വിപ്പായി പി.ഷംസുദിനെയും തിരഞ്ഞെടുത്തു.അതെ സമയം നാളെ എല്‍.ഡി.എഫും മത്സരിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!