സാമ്പത്തിക പ്രതിസന്ധി:കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. സ്വകാര്യവ്യക്തികളുടേയും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് അടച്ചുപൂട്ടുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ഈ ട്രീറ്റ്മെന്റ് സെന്ററുകള്‍. വയനാട് ജില്ലയില്‍ എട്ട് കോവിഡ് ചികിത്സാകേന്ദ്രങ്ങളാണുള്ളത്.
ഇതില്‍ രണ്ടെണ്ണം സര്‍ക്കാര്‍ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായ ത്തിലെ കാട്ടിക്കുളത്തും, സുല്‍ത്താന്‍ ബത്തേരി യിലുമുള്ള കോവിഡ് സെന്ററുകളുമാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് ആറ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത് സ്വകാര്യമേഖലയിലെ കെട്ടിടങ്ങളിലാണ്.
ഈ മാസം 31നകം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താക്കോല്‍ അതാത് കെട്ടിട ഉടമകള്‍ക്ക് തിരിച്ചുനല്‍കണം. മക്കിയാട് ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ട്രീറ്റ്മെന്റ് സെന്ററിന്റെ താക്കോല്‍ ജനുവരി 10നകവും, ബാക്കിയുള്ളവ ഡിസംബര്‍ 31നകവും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാനുമാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഡിസംബര്‍ 23നാണ് ഡി ഡിഎംഎ ചെയര്‍മാന്‍ കൂടിയായ കലക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവ് ഇറങ്ങിയ തിയ്യതി മുതല്‍ പുതിയ കോവിഡ് രോഗികളെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രീറ്റ്മെന്റ് സെന്ററു കളില്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രഖ്യാപിച്ച കെട്ടിടങ്ങള്‍ നിശ്ചിത തിയ്യതികക്കം സ്ഥാപന ഉടമകള്‍ക്ക് തിരികെ ലഭ്യമാക്കി യിട്ടു ണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ഇനി മുതല്‍ കോവിഡ് രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നും, ഡിഡിഎംഎ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കോവിഡ് സെന്ററിന് ശരാശരി ലക്ഷകണക്കിന് രൂപയാണ് ചിലവിടേണ്ടി വരുന്നത്. രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് 125 മുതല്‍ 150 രൂപ വരെ ചിലവഴിക്കുന്നുണ്ട്.
ഭീമമായ തുക കോവിഡ് രോഗികളുടെ ചികിത്സ ക്കായി ചിലവഴിക്കു ന്നതിനാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായ തോടെ യാണ് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒഴിവാക്കു ന്നത്. വയനാട്ടില്‍ മക്കിയാട്, മാനന്തവാടി മുന്‍സി പാലിറ്റിക്ക് കീഴിലെ മുറിയാമൂല, തുടങ്ങിയ സ്ഥലങ്ങളിലെ ട്രീറ്റ്മെന്റ് സെന്ററുകള്‍ പൂട്ടുന്നത് കോവിഡ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യമുണ്ടാകും.