ഖത്തര്‍ ദേശീയ ദിനപരേഡ്; ഇത്തവണ പ്രവേശനം തെരഞ്ഞെടുത്തവര്‍ക്ക് മാത്രം
കോവിഡ് സുരക്ഷാ മുന്‍കരുതലുകളുടെ അടിസ്ഥാനത്തിലാണ് ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ ഇത്തവണ നിയന്ത്രിതമായ രൂപത്തില്‍ നടത്തുന്നത്. ഡിസംബര്‍ പതിനെട്ടിന് ദോഹ കോര്‍ണീഷില്‍ വെച്ച് നടക്കുന്ന ദേശീയ ദിന പരേഡ് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം