കൊവിഡ് ബാധിതര്‍ക്ക് പ്ലാസ്മ ചികിത്സയ്ക്കായി കൊവിഡ് വന്ന് ഭേതമായവരില്‍ നിന്നും രക്തം സ്വീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകപ്പ്. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് രക്തം സ്വീകരണം. ഇതുവരെ ജില്ലയില്‍ കൊവിഡ് രോഗം ഭേതമായ 150 പേരില്‍ നിന്നുമാണ് ജില്ലയില്‍ രക്തം സ്വീകരിച്ചത്.
കൊവിഡ് രോഗം ഗുരുതരമായവര്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കുന്നതിനായാണ് രോഗം ഭേതമായവരില്‍ നിന്നും രക്തം സ്വീകരിക്കുന്നത്. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് രക്തം സ്വീകരിക്കുന്നത്. ഇതുവരെ ജില്ലയില്‍ 150 പേരില്‍ നിന്നുമാണ് രക്തം സ്വീകരിച്ചത്. ഇതില്‍ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് 57 പേരില്‍ ചികിത്സയും നടത്തി. രക്തം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ബത്തേരി ജേസീസിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ 25-ാളം പേര്‍ രക്തദാനം നടത്തി. രോഗം വന്ന ഭേതമായവരില്‍ 28 ദിവസം മുതല്‍ നാല് മാസം വരെ കാലയളവിനുള്ളിലുള്ളവരില്‍ നിന്നുമാണ് രക്തം സ്വീകരിക്കുന്നത്. ഇതുവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മാത്രമായിരുന്നു പ്ലാസ്മ ചികിത്സാര്‍ത്ഥം രക്തം സ്വകരിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ രോഗ ബാധിതരുടെ എണ്ണം കൂടിയതോടെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ഗവ. ആശുപത്രികളില്‍ രക്തം ദാനംചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബത്തേരിയില്‍ നടന്ന ക്യാമ്പിന് ഡോ. ബിനിജ, ജേസിസ് പ്രസിഡണ്ട് മേബിള്‍ അബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.