നാലാം സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നെന്മേനി പുഞ്ചവയല്‍ കുറുമ കോളനിയില്‍ ഔഷധ സസ്യ പ്രദര്‍ശനം സംഘടിപ്പിച്ചു. വയനാട്ടിലെ ഗോത്ര വര്‍ഗ്ഗ കോളനികളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഔഷധ സസ്യങ്ങള്‍, അവയുടെ തിരിച്ചറിയല്‍ രീതികള്‍,നടീല്‍ രീതികള്‍, ഗ്രഹ വൈദ്യ മുറകള്‍, ആരോഗ്യ പാചകം എന്നിവയെ കുറിച്ച് ഡോ അരുണ്‍ ബേബി ക്ലാസ്സുകളെടുത്തു.രോഗ പ്രതിരോധത്തിന് ആവശ്യമായ തിരുമൂലര്‍ സിദ്ധ യോഗ മുറകള്‍ കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രി യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ :വിജയകുമാര്‍ പരിചയപ്പെടുത്തി.ട്രൈബല്‍ പ്രൊമോട്ടര്‍ മാലതി നന്ദി രേഖപ്പെടുത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.