വെള്ളമുണ്ടയില്‍ 14 ആന്റിജന്‍ പോസിറ്റീവ് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്നു നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 14 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്. 86 പേര്‍ക്കാണ് പരിശോധന നടത്തിയത്.28 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ഇവരുടെ ഫലം വരുംദിവസങ്ങളില്‍ ലഭിക്കും. പോസിറ്റീവ് രേഖപ്പെടുത്തിയ ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, ജോബിന്‍, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇന്ന് പരിശോധന സംഘടിപ്പിച്ചത്.