സൗദിയിൽ നാല് നഗരങ്ങളിൽ ഇന്ന് മുതൽ ട്രാക്ക് നിരീക്ഷണം

0

 റോഡുകളിൽ വാഹനങ്ങളുടെ ട്രാക്ക് ലംഘനം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം ഇന്ന് മുതൽ സൗദിയിലെ കൂടുതൽ നഗരങ്ങളിൽ നടപ്പാക്കും. ജീസാൻ, ത്വാഇഫ്, അൽബാഹ, അൽജൗഫ് എന്നീ നഗരങ്ങളിലെ റോഡുകളിലാണ് ട്രാക്ക് നിയമലംഘനം നിരീക്ഷിക്കലും ശിക്ഷാനടപടിയും ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ ഇത് നടപ്പാക്കിയിരുന്നു. രണ്ടാംഘട്ടത്തിലാണ് മറ്റ് നാല് പട്ടണങ്ങളിൽ കൂടി ബുധനാഴ്ച നടപ്പാക്കുന്നത്. ഇതോടെ രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളിൽ വാഹനങ്ങളുടെ ട്രാക്ക് ലംഘനം കുറ്റകൃത്യമായി മാറി. റോഡുകളിൽ ഓടുന്ന വാഹനങ്ങൾ നിശ്ചിത ട്രാക്കുകൾ ലംഘിക്കുന്നോ എന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലെ കാമറ വഴി നിരീക്ഷിക്കുകയും ലംഘനം ശ്രദ്ധയിൽപെട്ടാൽ പിഴ ചുമത്തുകയും ചെയ്യും. 

Leave A Reply

Your email address will not be published.

error: Content is protected !!