കല്‍പ്പറ്റ നഗരസഭയില്‍ യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി
കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ പി ഹമീദ്, ജനറല്‍ കണ്‍വീനര്‍ സാലി റാട്ടക്കൊല്ലി എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചുവര്‍ഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്.
എല്ലാ വാര്‍ഡുകളിലും കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കും , സ്ഥലവും വീടും ഇല്ലാത്ത അര്‍ഹരായ എല്ലാവര്‍ക്കും വീടും സ്ഥലവും നല്‍കും, നഗരസഭയിലെ മുഴുവന്‍ വീടുകളില്‍ നിന്നും സൗജന്യമായി മാലിന്യം ശേഖരിക്കും, ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ടൗണ്‍ ഹാളും, കല്യാണമണ്ഡപവും സ്ഥാപിക്കും, കുടുംബശ്രീയുടെ സഹായത്തോടെ നഗരത്തില്‍ 20 രൂപയുടെ ഭക്ഷണ ശാലകള്‍ ആരംഭിക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആശുപത്രി, കിഡ്‌നി രോഗികള്‍ക്ക് ചികിത്സാ സെന്ററും ഡയാലിസിസ് സെന്ററും ആരംഭിക്കും. തുടങ്ങിയ 95 ഓളം വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഇത്തവണ യുഡിഎഫ് മുന്നോട്ടുവെക്കുന്നത്.
50 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി, പുതിയ ബസ് സ്റ്റാന്‍ഡ്, ബഡ്‌സ് സ്‌കൂള്‍, ബൈപാസ് റോഡ്, ഓണിവയലില്‍ ഫ്‌ലാറ്റ്, മുണ്ടേരി ഹൈസ്‌കൂള്‍ കെട്ടിടം, മത്സ്യ-മാംസ മാര്‍ക്കറ്റ് ഹോള്‍സെയില്‍ തുടങ്ങിയ ഒട്ടനവധി നേട്ടങ്ങള്‍ ഏഴു വര്‍ഷം കൊണ്ട് യുഡിഎഫ് യാഥാര്‍ത്ഥ്യമാക്കിയെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.