നിലപാട് തിരുത്തി ആരോഗ്യ മന്ത്രാലയം: ‘കോവിഡ് വാക്സീൻ എല്ലാവർക്കും നൽകില്ല’
കോവിഡ് വാക്സീൻ സ്വീകരിക്കേണ്ടവരുടെ മുൻഗണനാപട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും വാക്സീൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം. വാക്സീൻ രാജ്യത്തെ മുഴുവൻ ആളുകളും സ്വീകരിക്കണമെന്ന കാഴ്ചപ്പാട് സർക്കാരിനില്ല. സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്കു വാക്സീൻ നൽകുമ്പോൾ തന്നെ വൈറസിന്റെ വ്യാപനം തടയാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കോവിഡ് വന്നുപോയവർക്കു വാക്സീൻ നൽകേണ്ടതുണ്ടോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ശരീരത്തിൽ ആന്റിബോഡിയുള്ളവർക്കും വാക്സീൻ നൽകണമോയെന്ന കാര്യത്തിൽ ചർച്ച തുടരുന്നതേയുള്ളൂവെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.