പ്രഖ്യാപനങ്ങളുമായി കര്‍ഷകമുന്നണി പ്രകടന പത്രിക

0

ജില്ലയിലെ കര്‍ഷകര്‍ക്കനുകൂലമായ പ്രഖ്യാപനങ്ങളുമായി കര്‍ഷക മുന്നണിയുടെ പ്രകടന പത്രിക.ജൈവകൃഷി പ്രോത്സാഹനം, കര്‍ഷകര്‍ക്ക് ഐഡന്റിറ്റി, വന്യമൃഗ ശല്യത്തിന് പരിഹാരം കാണും, കടുവ സങ്കേതമാക്കാനുള്ള നീക്കത്തിനെതിരെ പോരാടും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പത്രികയിലുളളത്.

തദ്ദേശ നഗരസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ മത്സരിക്കുന്ന കര്‍ഷക മുന്നണിയുടെ പ്രകടന പത്രികയാണ് ഇന്ന് പുറത്തിറക്കിയത്. കര്‍ഷകര്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. കര്‍ഷകര്‍ക്ക് ഐഡിന്റിറ്റി നിലനിര്‍ത്താന്‍ എംബ്ലം നല്‍കും. കാടും നാടും വേര്‍തിരിക്കാനുള്ള നടപിടികള്‍ ശക്തമാക്കും, കടുവ സങ്കേതനീക്കം, ബഫര്‍ സോണ്‍ പ്രഖ്യാപനം എന്നിവക്കെതിരെ പോരാടും, ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പത്രികയിലുളളത്. ജില്ലയില്‍ 17 സീറ്റുകളിലാണ് കാര്‍ഷിക പുരോഗമന സമതി നേതൃത്വം നല്‍കുന്ന കര്‍ഷക മുന്നണി മത്സരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!