സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലെടുത്തവര്‍ക്ക് മുഴുവന്‍ കൂലി നല്‍കിയില്ലെന്ന് പരാതി. നഗരസഭയിലെ 27-ഓളം തൊളിലാളികള്‍ക്കാണ് 40-ഓളം ദിവസങ്ങളിലെ കൂലി ലഭിച്ചില്ലെന്ന പരാതി ഉയരുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് കൂലി ലഭിച്ചില്ലെങ്കില്‍ നഗരസഭയ്ക്ക് മുന്നില്‍ സമരം നടത്തുമെന്നും തൊഴിലാളികള്‍.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുത്ത തൊഴിലാളികള്‍ക്കാണ് കൂലി ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. മാര്‍ച്ച് മാസം മുതല്‍ തൊഴിലെടുത്ത 40 ദിവസത്തെ കൂലിയാണ് ലഭിക്കാ ത്തതെന്നാണ് തൊഴിലാളിയായ ഝാന്‍സി പറയുന്നത്.
നഗരസഭയില്‍ തൊഴിലെടുത്ത 27 പേര്‍ക്കാണ് കൂലി ലഭിക്കാത്തത്. തിരഞ്ഞെടുപ്പിന് മുമ്പ് പണം ലഭിച്ചില്ലെങ്കില്‍ നഗരസഭയ്ക്ക്മുന്നില്‍ സമരമിരിക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതേ സമയം ഉടന്‍ തന്നെ തൊഴിലാളികള്‍ക്ക് കൂലി നല്‍കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.