സ്മൃതി 2020 കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി
ഭിന്നശേഷികുട്ടികള്‍ക്കായി സംഘടിപ്പിച്ച കാര്‍ഷികോപകരണ ങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ലോകഭിന്നശേഷിദിന ത്തിന്റെ ഭാഗമായി വെള്ളമുണ്ട അല്‍കറാമ സ്പെഷ്യല്‍ സ്‌കൂളാണ് വേറിട്ട പ്രദര്‍ശനം സംഘടിപ്പിച്ചത്.
ലോകഭിന്നശേഷിദിനമായ ഡിസംബര്‍ 3 ന് മുന്നോടിയായിട്ടാണ് സ്മൃതി 2020 എന്ന പേരില്‍ കാര്‍ഷികോപകരണ പ്രദര്‍ശനം വെള്ളമുണ്ടയില്‍ സംഘടിപ്പിച്ചത്.അല്‍കറാമസ്പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന 40 ഓളം ഭിന്നശേഷിവിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കാല കാര്‍ഷിക ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയെ ന്നതായിരുന്നു പ്രദര്‍ശനത്തിന്റെ ലക്ഷ്യം.ജില്ലയുടെ പാരമ്പര്യ നെല്‍കൃഷിക്കാരില്‍ നിന്നുമാണ് കലപ്പയും കോരി യുമുള്‍പ്പെ ടെയുള്ള ഉപകരണങ്ങള്‍ സംഘടിപ്പിച്ചത്.കുട്ടികള്‍ക്ക് നേരിട്ടും ഓണ്‍ലെനിലൂടെയും രക്ഷിതാക്കളുടെ സഹായത്തോടെ ഇവ പരിചയപ്പെടുത്തിനല്‍കി.
കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ കുനിങ്ങാരത്ത് മമ്മൂട്ടി വിതരണം ചെയ്തു.മൂന്ന് പഞ്ചായത്തുകളില്‍ നിന്നുള്ള ഭിന്നശേഷിക്കുട്ടികളെ സൗജന്യമായാണ് ഇവിടെ പരിപാലിക്കുന്നത്.