തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലേക്ക്.
രമേശ് ചെന്നിത്തല നാളെ എത്തും.ഡിസംബര്‍ ഒന്നിന് മുല്ലപ്പള്ളി രാമചന്ദ്രനും മൂന്നാം തീയതി ഉമ്മന്‍ചാണ്ടിയും വയനാട്ടില്‍ പര്യടനം നടത്തും.രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ ചെറിയ പരാജയം പോലും അഭിമാന പ്രശനമായേക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാവണം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചുരം കയറുന്നത്.