മുസ്ലീം ലീഗില്‍ നിന്നും പുറത്താക്കി
സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് മുസ്ലീം ലീഗ് പ്രാദേശിക നേതാവും, എടവക ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണും നിലവിലെ പതിനാലാം വാര്‍ഡ് സ്ഥാനാര്‍ത്ഥി
യുമായ ആമിന അവറാന്‍,കാരക്കുനി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് റാഫി , ജനറല്‍ സെക്രട്ടറി പാറയില്‍ ഹംസ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ ഇത്തവണ മാറി നില്‍ക്കേണ്ടതും, യുവാക്കളടക്കമുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കേണ്ടതുമാണെന്ന ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനം മറികടന്ന് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് സംഘടനാ തലത്തിലുള്ള നടപടി.
വെള്ളമുണ്ട പഞ്ചായത്ത് കെല്ലൂര്‍ വാര്‍ഡിലെ കോമ്പി അഷറഫ്, കോമ്പി റസീന എന്നിവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന മുസ്ലീം ലീഗ് കമ്മിറ്റി അറിയിച്ചു