തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിര്‍ത്തിവനങ്ങളില്‍ പരിശോധന
തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ മദ്യനിര്‍മ്മാണവും,മയക്കുമരുന്ന് കടത്തും, തടയുന്നതിന് കേരള കര്‍ണ്ണാടക വനംവകുപ്പും കേരള പോലിസും സംയുക്തമായി കേരള കര്‍ണ്ണാടക അതിര്‍ത്തി വനത്തിനുള്ളില്‍ പരിശോധന നടത്തി.ചെതലയം റെയിഞ്ച് ഓഫീസര്‍ ടി.ശശികുമാര്‍, കുറിച്യാട് റെയിഞ്ച് ഓഫീസര്‍ പി.രതീശന്‍, കര്‍ണാടക ഗുണ്ടറ റെയിഞ്ച് ഓഫീസര്‍ വി.ശശിധരന്‍, എന്‍ബേഗുര്‍ റെയിഞ്ച് ഓഫീസര്‍ പി.സച്ചിന്‍, കല്‍ക്കരി റെയിഞ്ച് ഓഫീസര്‍ ഷണ്‍മുഖന്‍, പുല്‍പ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി ബെന്നി, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍മാരയഡി പി സുനില്‍കുമാര്‍.കെ കാര്‍ത്തിക് സിവില്‍ പോലിസ് ഓഫിസര്‍മാര്‍, ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വച്ചാര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയില്‍ പങ്കെടുത്തു.