ലോകോത്തര ബ്രാന്‍ഡുകളുടെ ലോഗോകള്‍ ആലിലയില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അഖില്‍രാജ്
ഒരു മണിക്കൂറിനുള്ളില്‍ 25 ലോകോത്തര കാര്‍ ബ്രാന്‍ഡുകളുടെ ലോഗോകള്‍ ആലിലയില്‍ വെട്ടിയെടുത്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി മാനന്തവാടി പാണ്ടിക്കടവ് സ്വദേശി കൃഷ്ണകൃപ വീട്ടില്‍ അഖില്‍രാജ്. ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വരുമാനവും വന്നുതുടങ്ങി.വേള്‍ഡ് ട്രാവലര്‍ ബോയ് എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി ചിത്രം വില്‍പനയും തുടങ്ങിയിട്ടുണ്ട്.
ബ്രിട്ടനിലെ ആഡംബര കപ്പലില്‍ റസ്റ്റോറന്റ് ജീവനക്കാരനായ അഖില്‍ രാജ് അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് കോവിഡ് വ്യാപന മുണ്ടാവുന്നത്. മടക്കയാത്ര മുടങ്ങിയ സാഹചര്യത്തിലാണ്മുഖചിത്രങ്ങളും മറ്റും ആലിലയില്‍ വെട്ടിയെടുക്കാന്‍ തുടങ്ങിയത്.ആദ്യം പ്ലാവിലയില്‍ ആയിരുന്നു തുടക്കം.പിന്നീട് ആലിലയിലേക്ക് മാറി..ഓരോ ചിത്രത്തിനും ശരാശരി 1000 രൂപ ലഭിക്കുന്നുണ്ടെന്നും അഖില്‍ പറഞ്ഞു.www.kerala.shopping എന്ന ഷോപ്പിംഗ് സര്‍വീസ് പോര്‍ട്ടല്‍ വഴിയും ഇപ്പോള്‍ ചിത്രങ്ങള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്.നിലവില്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് അഖില്‍ രാജ്.അബിനയാണ് ഭാര്യ.