ബത്തേരി ബ്ലോക്കില്‍ എല്‍ഡിഎഫ് പത്രിക നല്‍കി
സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. 13 ഡിവിഷനുകളുള്ള ബത്തേരി ബ്ലോക്കില്‍ സി.പി.എം 11 സീറ്റുകളിലും സി.പി.ഐ, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റിലേക്കുമാണ് മത്സരിക്കുന്നത്. നേതാക്കള്‍ക്കൊപ്പം ബ്ലോക്ക് ഓഫീസിലെത്തി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പത്രിക സമര്‍പ്പിച്ചത്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ഓഫീസിലെത്തി ബ്ലോക്ക് വരണാധികാരിക്കു മുമ്പില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ഇന്നുരാവിലെ 11 മണിയോടെ നേതാക്കള്‍ക്കൊപ്പമെത്തിയ സ്ഥാനാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പത്രികാസമര്‍പ്പണം നടത്തിയത്. എല്‍ ഡി എഫില്‍ സിപിഎമ്മിന്റെ 11 പേരും, സിപിഐ, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവരുടെ ഓരോ അംഗങ്ങളുമാണ് പത്രിക സമര്‍പ്പിച്ചത്.
നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ലതാശശി, മീനങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബീന വിജയന്‍, മുന്‍ വൈസ് പ്രസിഡന്റ് അസൈനാര്‍, പി. കെ സത്താര്‍ തുടങ്ങിയവരടങ്ങുന്നതാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍. നൂല്‍പ്പുഴ, നെന്മേനി പഞ്ചായത്തുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു.