ബാണാസുരഡാം റിസര്‍വ്വൊയര്‍ തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പുതുശ്ശേരിക്കടവ് അയനിമൊട്ടംകുന്ന് മുഹമ്മദിന്റെ വീട് പൂര്‍ണ്ണമായും നിലംപൊത്തി. വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് മുഹമ്മദിന്റെ കുടുംബത്തെ ഭാര്യവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് തിരിച്ചെത്തിയപ്പോഴാണ് വീട് തകര്‍ന്ന നിലയില്‍ കണ്ടത്. ആകെയുള്ള പത്ത് സെന്റ് ഭൂമിയില്‍ കൂലിപ്പണിയെടുത്ത് നിര്‍മ്മിച്ച വീടാണ് മഴയില്‍ തകര്‍ന്ന് പോയത്. വീട്ടിനുള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളുമുള്‍പ്പെടെ എല്ലാം നഷ്ടപ്പെടുകയും ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.