യുഎഇ ദേശീയ ദിനം ദുബായ് കെഎംസിസി വെർച്വലായി ആഘോഷിക്കുന്നു
യുഎഇയുടെ 49–ാം ദേശീയ ദിനം ദുബായ് കെഎംസിസി വെർച്വലായി ആഘോഷിക്കുന്നു. ഡിസംബര്‍ നാലിന് സൂം പ്ലാറ്റ്‌ഫോമില്‍ 5000 പ്രതിനിധികളെ പങ്കടുപ്പിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ നടത്തുമെന്ന് ഉപദേശക സമിതി ഉപാധ്യക്ഷന്മാരായ ഡോ. പി.എ. ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു.
ദുബായ് ആരോഗ്യവിഭാഗം, കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ് ഔഖാഫ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ്, നാഷനല്‍ സെക്യൂരിറ്റി, ദുബായ് പൊലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികളും ഇന്ത്യയില്‍ നിന്നു എംപിമാര്‍, എംഎല്‍എമാര്‍, മുസ്‌ലിം ലീഗ്-യുഡിഎഫ് ദേശീയ-സംസ്ഥാന നേതാക്കള്‍, എം.എ.യൂസുഫലി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.