വയനാട്ടിലെ നേന്ത്രക്കായ്ക്കും മറ്റു ജില്ലകളിലേതുപോലെ തറവില പുനര്‍നിര്‍ണ്ണയിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് സംരംക്ഷണ സമിതി നേതൃത്വത്തില്‍ വയനാട്ടിലെ 26 കൃഷിഭവനുകള്‍ക്ക് മുന്നില്‍ നില്‍പ്പുസമരം സംഘടിപ്പിച്ചു.
*വയനാട് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി കൃഷിഭവന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി .പ്രതിഷേധ പരിപാടി എക്യുമെനിക്കല്‍ ഫോറം പ്രസിഡന്റ് ഫാ – ജെയിംസ് പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അസീസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ ,ബേബി പുളിമൂട്ടില്‍, വര്‍ഗ്ഗീസ് കാട്ടാംപ്പള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
*തവിഞ്ഞാല്‍ കൃഷി ഭവന്റെ മുമ്പില്‍ സമരം നടത്തി. ഫാ. തോമസ് കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ച നില്‍പ്പ് സമരം വയനാട് സംരക്ഷണ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ. ആന്റോ മാമ്പള്ളി ഉദ്ഘാടനം ചെയ്തു. ഷാജി പായിക്കാട്ട്, സ്വപ്ന ആന്റണി, ജോണ്‍ മാസ്റ്റര്‍, തമ്പി പള്ളിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
*പുല്‍പ്പള്ളിയില്‍ സമരം പിഎം ജോയി ഉദ്ഘാടനം ചെയ്തു.ഫാ.പോള്‍ ഇടയകൊണ്ടാട്ട് അധ്യക്ഷത വഹിച്ചു.ബാബു നമ്പു ടാകം,ബേബി കൈനീ കൊടി, വത്സ ചാക്കോ എന്നിവര്‍ സംസാരിച്ചു
*വയനാട് സംരക്ഷണ സമിതി തിരുനെല്ലി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നില്‍പ്പു സമരം നടത്തി.തിരുനെല്ലി കൃഷിഭവന്റെ മുന്നില്‍ സംഘടിപ്പിച്ച സമരം സമിതി ചെയര്‍മാന്‍ ഫാ.സി ജോ എടക്കുടിയില്‍ ഉദ്ഘാടനം ചെയ്തു. ഒ.പി അബ്രാഹാം അധ്യക്ഷത വഹിച്ചു.എഫ് ആര്‍ എഫ് ജില്ലാ കണ്‍വീനര്‍ എ എന്‍ മുകുന്ദന്‍, ഫ്രാന്‍സിസ് എന്‍ എം, മിഥുന്‍ ഷാജി, ഷിജോ എടയൂര്‍കുന്ന് എന്നിവര്‍ സംസാരിച്ചു.
*എടവക ജനസംരക്ഷണ സമിതി എടവക കൃഷിഭവനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ ഫാ. ബിജു മാവറ ഉദ്ഘാടനം ചെയ്തു. ഷീജോ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. ജോസ് പുന്നക്കുഴി, ജോഷി കാപ്യരുമലയില്‍, സിബി കരിക്കാട്ടുകുഴി എന്നിവര്‍ സംസാരിച്ചു.