ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ ഇടിയോടുകൂടിയ കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്

0

ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഴ. റാസ് ലഫാന്‍, അല്‍ ജസ്സാസിയ എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ മഴയാണുണ്ടായത്. ശക്തമായ കാറ്റ് വീശിയതോടെ ദൂരക്കാഴ്ചാ പരിധി രണ്ട് കിലോമീറ്റര്‍ കുറഞ്ഞു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.മഴയെ തുടര്‍ന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മഴയും ഇടിയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി നില്‍ക്കണമെന്നും തുറസ്സായ സ്ഥലങ്ങള്‍, കെട്ടിടത്തിന്റെ മേല്‍ക്കൂര, വൈദ്യുത പോസ്റ്റുകള്‍, ഉയരമുള്ള മരങ്ങള്‍ എന്നിവയ്ക്ക് സമീപം നില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വാഹനം ഓടിക്കുന്നവര്‍ അമിതവേഗം ഒഴിവാക്കി, കാറിന്റെ ജനല്‍ ചില്ലുകള്‍ അടച്ചെന്നും വൈപ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കി വേണം യാത്ര തുടരാന്‍. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. വെള്ളക്കെട്ടുകള്‍ ഒവഴിവാക്കി യാത്ര ചെയ്യണം. മഴയും ഇടിമിന്നലുമുള്ളപ്പോള്‍ വീട്ടിലെ വൈദ്യുത ഉപകരണങ്ങളുടെ കണക്ഷന്‍ വിച്ഛേദിക്കണമെന്നും നനഞ്ഞ കൈകൊണ്ട് വൈദ്യുത ഉപകരണങ്ങളില്‍ സ്പര്‍ശിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭിക്കാനായി 999 എന്ന നമ്പറില്‍ വിളിക്കാം. 

Leave A Reply

Your email address will not be published.

error: Content is protected !!