കൊവിഡ് പ്രതിരോധത്തിന് നടപടികളുമായി നിയുക്ത യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊവിഡ് നിർമാർജനത്തിനുള്ള നടപടികളുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ. കൊവിഡ് പ്രതിരോധ നടപടികൾ ശാസ്ത്രീയമായി പുനക്രമീകരിക്കാൻ 12 അംഗ കർമ്മ സമിതിയെ തിങ്കളാഴ്ച ബൈഡൻ പ്രഖ്യാപിച്ചേക്കും. ഒബാമ സർക്കാരിൽ സർജൻ ജനറലായി പ്രവർത്തിച്ച ഇന്ത്യൻ വംശജ്ഞൻ വിവേക് മൂർത്തി, മുൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണൽ ഡേവിഡ് കെസ്ലർ, യേൽ സവ്വകലാശാലയിലെ ഡോ. മാർസെല്ല ന്യൂ സ്മിത്ത് എന്നിവർ സമിതിയുടെ ഉപാധ്യക്ഷൻമാരാകുമെന്നാണ് സൂചന.