വെള്ളമുണ്ടയില്‍ നിയന്ത്രണമില്ല രോഗികള്‍ വര്‍ദ്ധിക്കുന്നു
വെള്ളമുണ്ടയില്‍ നിയന്ത്രണം പാലിക്കാതെ കല്യാണവും അനാവശ്യ കൂടിച്ചേരലുകളും. രോഗികള്‍ വര്‍ദ്ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് കടുത്ത ആശങ്ക. കഴിഞ്ഞദിവസം വെള്ളമുണ്ട എട്ടേ നാലില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് വീട്ടുടമസ്ഥന് എതിരെ പോലീസ് കേസ്. മെഡിക്കല്‍ ഓഫീസറുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്
കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളില്‍ 90 ആളുകള്‍ക്കാണ് വെള്ളമുണ്ടയില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കൂടുതലും വെള്ളമുണ്ട എട്ടേ നാലില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ക്കാണ്. വളരെ ചുരുക്കം ആളുകളെ പങ്കെടുപ്പിച്ച് മാത്രമേ വിവാഹം നടത്താന്‍ പാടുള്ളൂ എന്ന കര്‍ശന നിയന്ത്രണം നിലനില്‍ക്കേ. നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് ഈ വിവാഹം നടന്നത് എന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കല്യാണത്തില്‍ പങ്കെടുത്ത ആളുകളുടെ വിവരങ്ങള്‍ കൃത്യമായി ലഭിക്കാത്തതിനാല്‍.വളരെ പണിപ്പെട്ടാണ് ആളുകളെ ആരോഗ്യവകുപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം വെള്ളമുണ്ടയില്‍ നടന്ന. ആന്റിജന്‍ പരിശോധനയില്‍ 29 ഓളം ആളുകള്‍ക്കാണ് ആന്റിജന്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതിയോളം ആളുകളും കല്യാണത്തില്‍ പങ്കെടുത്ത ആളുകളാണ്. വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പരാതിയിന്മേല്‍ വെള്ളമുണ്ട പോലീസ് കല്യാണം നടന്ന വീട്ടിലെ ഗൃഹനാഥന് എതിരേ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വെള്ളമുണ്ടയില്‍ ഒരു കുടുംബത്തില്‍ നടന്നചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഇന്നലെയും ഇന്നുമായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിനെയും അധികൃതരെയും പറ്റിക്കാന്‍ കുറച്ച് ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കി കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങുകള്‍ നടത്തുകയും ഒരു മാനദണ്ഡവും പാലിക്കാതിരിക്കുകയും ചെയ്യുന്നതോടെ രോഗം വ്യാപിക്കാന്‍ കാരണമാകുന്നതായും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു