സുഭിക്ഷ കേരളം പദ്ധതി നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ 5 -ാം വാര്‍ഡ് അത്തിക്കലില്‍ സതീഷ് കുമാര്‍, രാഗേഷ് ആലക്കുനി എന്നിവര്‍ ചേര്‍ന്ന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്യുന്ന വാഴയുടെയും കിഴങ്ങു വിള കൃഷിയുടെയും നടീല്‍ ഉദ്ഘാടനമാണ് നടന്നത്.
രണ്ട് ഏക്കറോളം വരുന്ന തരിശു ഭൂമിയിലാണ് ഇവര്‍ കൃഷിയിറക്കിയത്.
തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവര്‍ക്ക് വേണ്ട കൃഷിഭൂമി ഒരുക്കി കൊടുത്തത്.കോട്ടത്തറ കൃഷി ഓഫീസര്‍ ഷെറിന്‍ മാത്യു വിള നട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീജിത്ത്. കെ.ടി , എന്‍.ആര്‍ഇ.ജി.എ (എ.ഇ.പി) അബ്ദുള്‍ സലീം, ശാരദാമണിയന്‍, മേട്ടയില്‍ ജോസ്, അച്ചപ്പന്‍ അത്തിക്കല്‍, അനിത, മര്റ് തൊഴിലുറപ്പ തൊഴിലാളികളും ചടങ്ങില്‍ പങ്കെടുത്തു