മുഖ്യമന്ത്രി രാജിവെക്കണം:യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

0

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇഡി പ്രതിചേര്‍ത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയു ടെയും ഓഫീസിന്റെയും പങ്ക് വെളിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധിപാര്‍ക്കില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് അന്‍സാര്‍ പഞ്ചാരക്കൊല്ലി അധ്യക്ഷനായിരുന്നു. അജ്മല്‍ പഞ്ചാരക്കൊല്ലി, ജ്യോതിഷ്, അജ്മല്‍ മാട്ടുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!