സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ തീപ്പിടുത്തം; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്
ചൊവ്വാഴ്ച റിയാദ് സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഉണ്ടായ അഗ്നിബാധയില്‍ ഒരു ഫാക്ടറിക്ക് ഭാഗിക നാശം. തൊഴിലാളികളായ 15 പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട തീവ്ര പരിശ്രമത്തിലൂടെ സൗദി സിവില്‍ ഡിഫന്‍സിന്റെ മേല്‍നോട്ടത്തില്‍ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടിത്തത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് അതോറിറ്റി റിയാദ് മേഖല വക്താവ് യാസിര്‍ അല്‍ജലാജില്‍ അറിയിച്ചു.