വയനാട് ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ്

0

ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്;
115 പേര്‍ക്ക് രോഗമുക്തി
82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍:നെന്മേനി സ്വദേശികളായ 20 പേര്‍, മേപ്പാടി 18, വെള്ളമുണ്ട 11, കല്‍പ്പറ്റ, മാനന്തവാടി സ്വദേശികളായ 6 പേര്‍ വീതം, ബത്തേരി 4, എടവക 3, മീനങ്ങാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി, പൊഴുതന, പുല്‍പ്പള്ളി, തിരുനെല്ലി, മുട്ടില്‍, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി.ഒക്ടോബര്‍ 19 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ, മേപ്പാടി സ്വദേശികള്‍,ഒക്ടോബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, ഒക്ടോബര്‍ 19ന് തമിഴ്നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം ബാധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!