കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; ബത്തേരിയില്‍ രണ്ട് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

0

കൊവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച് കൂടിനില്‍ക്കുകയും കൊവിഡ് സെക്ടര്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെയും ഇന്‍സ്പെക്ടറുടെയും ന്യായമായ ആജ്ഞ അനുസരിക്കാതിരിക്കുകയും ചെയ്ത രണ്ട്പേര്‍ക്കെതിരെ പൊലിസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. തൊവരിമല കുന്നമ്മേല്‍ കെ എം അരുണ്‍( 35) ഇയാളോടൊപ്പമുണ്ടായിരുന്ന ബന്ധുവായ സുരേഷ് ബാബു എന്നിവര്‍ക്കെതിരെയാണ് സുല്‍ത്താന്‍ ബത്തേരി പൊലിസ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് 5.30യോടെ സുല്‍ത്താന്‍ ബത്തേരി ഗാന്ധിജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ കൂടിനില്‍ക്കുന്നവരോട് മേല്‍വിലാസം ചോദിച്ചപ്പോള്‍  കോവിഡ് സെക്ടര്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് സുമിനയോടും, സുല്‍ത്താന്‍ ബത്തേരി പി ഐ ജി പുഷ്പകുമാറിനോടും ഇവര്‍മോശമായി പെരുമാറുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലുമാണ് കേസെടുത്തിരിക്കുന്നത്.രണ്ടുപേരും ഒളിവിലാണ്. ഇരുവരും അധ്യാപകരാണെന്നാണ് സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!