വള്ളിയൂര്‍ക്കാവില്‍ 4 കോടി 85 ലക്ഷം രൂപയുടെ പദ്ധതി

0

ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് മണ്‍മറഞ്ഞ പൗരാണികതയുടെയും സാംസ്‌ക്കാരികതയുടെയും പൈതൃകം മനസ്സിലാക്കുന്നതിന് തലശ്ശേരി ടൂറിസം ഹെറിറ്റേജ് പദ്ധതി ഏറെ സഹായകരമാകുമെന്ന്് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.

സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി വള്ളിയൂര്‍കാവ് ക്ഷേത്രത്തില്‍ നാല് കോടി 85 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന വള്ളിയൂര്‍ക്കാവ് ഡവലപ്പ്‌മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്റ് എക്‌സിബിഷന്‍ സ്‌പെയ്‌സ് പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഒ ആര്‍ കേളു എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.ഒ കെ വാസു മാസ്റ്റര്‍, വി ആര്‍ പ്രവീജ്, ശ്രീലത കേശവന്‍, എച്ചോം ഗോപി, ഇ പി മോഹന്‍ദാസ്, സി വി ഗിരീഷ് കുമാര്‍, രാധാകൃഷ്ണന്‍ കളത്തില്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!