ത്രിദിന ആഗോള വെര്‍ച്വല്‍ കോണ്‍ക്ലേവ് സൂമിലൂടെ

0

ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് നീലഗിരി കോളേജ് ഓഫ്ആര്‍ട്സ് ആന്‍ഡ് സയന്‍സ് ത്രിദിന ആഗോള വെര്‍ച്വല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

സൂമിലൂടെ നാളെ മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ വെര്‍ച്ച്വല്‍ കോണ്‍ക്ലേവില്‍ മുന്‍ ഇസ്റോ (ഐ.എസ്.ആര്‍.ഒ) ചെയര്‍മാന്‍ ഡോ. ജിമാധവന്‍ നായര്‍, ഭാരതീയാര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. കാളിരാജ്,മുന്‍ യുഎന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും.

അറുനൂറോളം പ്രതിനിധികള്‍ പരിപാടിയില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.പ്രിന്‍സിപ്പാള്‍ ഡൊ.എന്‍ ദുരൈമുത്തരസന്‍, മുന്‍ പ്രിന്‍സിപ്പാളും അഡ്മിനിട്രേറ്റീവ് ഓഫീസറുമായ ഡോ. എം ദുരൈ, പി.ജി&റിസേര്‍ച്ച് ഹെഡും പ്രോഗ്രാം കണ്‍വീനറുമായ ഡോ. പിപിഅബ്ദുല്‍ റസാഖ് എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!