ഒൻപതു വിഭാഗങ്ങളിൽപ്പെട്ടവർ ഉംറ തീർത്ഥാടനം നീട്ടിവെക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

0

 ഒൻപതു വിഭാഗങ്ങളിൽപ്പെട്ടവർ ഉംറ തീർത്ഥാടനം നീട്ടിവെക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം തടയാനും ആരോഗ്യ സുരക്ഷയും മുൻനിർത്തിയാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

തീർത്ഥാടകരുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും ലക്ഷ്യമാക്കിയാണ് ഒൻപതു വിഭാഗത്തിൽപ്പെട്ട ആളുകൾ ഉംറ നിർവ്വഹിക്കുന്നതും ഹറം സന്ദർശനവും നീട്ടിവെക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

ആറു മാസത്തിനിടെ ആശുപതിയിൽ കിടന്ന് ചികിൽസിച്ച അനിയന്ത്രിതമായ പ്രമേഹമുള്ളവർ, രക്തസമ്മർദ്ദ രോഗികൾ, ലിവർ സിറോസിസ് ബാധിച്ചവർ, ഹൃദയപേശികൾക്ക് തകരാറുള്ളവർ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർ ഉംറ തീർത്ഥാടനവും ഹറം സന്ദർശനവും നീട്ടിവെക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!