പയ്യമ്പള്ളി – കുറുവ റോഡ് നന്നാക്കാന്‍ നടപടിയില്ല
പ്രളയത്തില്‍ തകര്‍ന്ന പയ്യമ്പള്ളി – കുറുവ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞത്.2018ലെ പ്രളയത്തിലാണ് റോഡ് പാടെ തകര്‍ന്നത്. റോഡരിക് ഇടിഞ്ഞ് താഴുകയും പലയിടങ്ങളിലും വലിയഗര്‍ത്തങ്ങള്‍ രൂപപ്പെടുകയുമായിരുന്നു.
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നതാണ് വലിയ അപകട ഭീഷണി ഉയര്‍ത്തുന്നത്. അപായസൂചക ബോര്‍ഡ് സ്ഥാപിക്കാത്തതിനാല്‍ തന്നെ രാത്രി കാലങ്ങളില്‍ ഇതിലൂടെയുള്ള യാത്ര വലിയ ദുരന്തങ്ങള്‍ക്കും കാരണമായി തീരും.
റോഡിലെ വലിയ കുഴികളില്‍ വീണ് ആരോഗ്യ വകുപ്പ് ജീവനക്കാരന് സാരമായി പരിക്കേറ്റിരുന്നു. ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിലേക്കുള്ള ഈ റോഡിലൂടെ നിത്യേന നിരവധി വാഹനങ്ങളാണ് കടന്ന് പോകുനത്. കര്‍ണ്ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മാനന്തവാടി നഗരത്തില്‍ പ്രവേശിക്കാതെ കല്‍പ്പറ്റ ഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം കൂടിയാണിത്. റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. നാല് വരി പാതയില്‍ ബദല്‍ പാതയായി ശുപാര്‍ശ ചെയ്തിട്ടുള്ള ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.