പ്രതിഷേധ നില്‍പ്പ് സമരം സംഘടിപ്പിച്ചു
ഹാത്‌റാസ് പീഢനത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ചും, പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടും മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ നില്‍പ്പ് സമരം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി യൂസഫ്, ജനറല്‍ സെക്രട്ടറി കാട്ടി ഗഫൂര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മായില്‍, കാവുങ്ങല്‍ മൊയ്തുട്ടി, നെല്ലോളി കുഞ്ഞമ്മദ്, ലുഖ്മാനുല്‍ ഹക്കീം വി പി സി എന്നിവര്‍ നേതൃത്വം നല്‍കി.