ചുരം ഫുട്ട്പാത്ത് കയര്‍കെട്ടി അടച്ചു

0

താമരശേരി ചുരത്തില്‍ അവധി ദിവസങ്ങളിലെത്തുന്ന സഞ്ചാരികളുടെ തിരക്ക് കുറവില്ല. വ്യൂ പോയിന്റ് ഉള്‍പ്പെടുന്ന പ്രധാന ഭാഗങ്ങളിലെ ഫൂട്ട്പാത്ത് കയര്‍ കെട്ടിയടച്ച് ചുരം പോലീസും, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും

കഴിഞ്ഞ അവധി ദിവസങ്ങളില്‍ കോവിഡ് സാഹചര്യം വില വെക്കാതെ 1000 കണക്കിന് സഞ്ചാരികളാണ്  ചുരം കയറി വയനാട് കാണാന്‍ എത്തിയത്.സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍  കൂട്ടത്തോടെ ചുരം കാണാന്‍ ഇറങ്ങിയപ്പോള്‍ പോലീസും, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് കോവിഡ് ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വരും ദിവസങ്ങളിലും ചുരത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് ചുരം പോലീസും, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന്  കയര്‍ കെട്ടി വ്യൂ പോയിന്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ഫൂട്ട്പാത്ത് അടച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!