ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെളളമെത്തിക്കുന്നതിനുളള ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ട പ്രവൃത്തി ഉദ്ഘാടനം നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതിനൊപ്പം വൈകിട്ട് 3.30ന് നിയോജക മണ്ഡലടിസ്ഥാനത്തിലും ഉദ്ഘാടനം നടക്കും. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും,മാനന്തവാടി നിയോജക മണ്ഡലത്തില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ഒ.ആര്‍ കേളു എം.എല്‍.എയും,അമ്പലവയല്‍ പഞ്ചായത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.ജില്ലയില്‍ 5725 ഗാര്‍ഹിക ഗുണഭോക്തക്കള്‍ക്കാണ് പദ്ധതി വഴി ആദ്യഘട്ടത്തില്‍ ശുദ്ധജലം എത്തിക്കുക.ഇതിനായി 11.245 കോടി രൂപ ചെലവിടും.
Sign in
Sign in
Recover your password.
A password will be e-mailed to you.