ദേശസാല്‍കൃത ബാങ്കുകളില്ല ഇടപാടുകാര്‍ ദുരിതത്തില്‍
തിരുനെല്ലി പഞ്ചായത്തില്‍ ദേശസാല്‍കൃത ബാങ്കുകളില്ല. ഇടപാടുകാര്‍ ദുരിതത്തില്‍.നേരത്തെപഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖ അപ്പപ്പാറ ഉണ്ടായിരുന്നു. പത്ത് വര്‍ഷം മുമ്പ് അത് മാനന്തവാടിയിലെക്ക് മാറ്റുകയായിരുന്നു. പിന്നിട് ദേശസാല്‍കൃത ബാങ്കകളുടെ ഒരു ശാഖയും ഈ പഞ്ചായത്തില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചുമില്ല.
കേരളാഗ്രാമിണ്‍ ബാങ്കിന്റെ കാട്ടിക്കുളത്തും തിരുനെല്ലിയില്‍ ഉള്ള ശാഖകളും കേരളാ ബാങ്കിന്റെ ഒരു ശാഖയും തിരുനെല്ലി സര്‍വ്വിസ് സഹകരണ ബാങ്കിന്റെ കാട്ടിക്കുളവും,കാട്ടിക്കുളം സായാഹ്നശാഖയുംതോല്‍പ്പെട്ടി, അപ്പപ്പാറ എന്നി ശാഖകളും മാത്രമാണ് തിരുനെല്ലി പഞ്ചായത്തിലെ ഇടപാടുകാര്‍ക്ക് ഏക ആശ്രയം. പഞ്ചായത്തിലെ 35000 ത്തോളം വരുന്ന ജനസംഖ്യയില്‍ 70% ആളുകളും ബാങ്ക് ഇടപാടുകാരാണ് .ഇത്രയും ഉപഭോക്താക്കള്‍ക്കായി ഏഴ് ശാഖകളാണ് ആകെയുള്ളത്. തൊഴിലുറപ്പ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, വിവിധ പെന്‍ഷനുകള്‍ വിദേശത്ത് നിന്നുള്ളവരുടെ ഇടപാടുകള്‍ ഈ ബാങ്കിലാണുള്ളത്.പലപ്പോഴും ഇടപാടുകാര്‍ മണിക്കുറുകളോളം ക്യൂ നില്‍ക്കണം .ഇതിന് പരിഹാരം കാണാനായി ദേശസാത്കൃതബാങ്കുകളുടെ ശാഖകള്‍ വിവിധ പ്രദേശങ്ങളില്‍ തുടങ്ങണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം