ബീനാച്ചി എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാകുന്നു

0

സുല്‍ത്താന്‍ ബത്തേരി ബീനാച്ചി എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാകുന്നു. പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ഭയപ്പാടില്‍. കടുവ, പുലി അടക്കമുള്ള വന്യമൃഗങ്ങളാണ് ഇവിടെനിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ഭീഷണി സൃഷ്ടിക്കുന്നത്. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണമെന്നും ആവശ്യം.

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ മധ്യപ്രദേശ് സര്‍ക്കാറിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റാണ് പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നത്. 450 ഏക്കറോളം പടര്‍ന്നുകിടക്കുന്ന എസ്റ്റേറ്റ് മുക്കാല്‍ വനസമാനമായാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഇവിടെ കടുവ, പുലി, കാട്ടുപോത്ത്, പന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടെനിന്നും ഇറങ്ങുന്ന വന്യമൃഗങ്ങള്‍ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭീഷണിയാവുകയാണ്.കൃഷി നാശത്തിനുപുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യജീവനും വന്യമൃഗങ്ങള്‍ ഭീഷണി സൃഷ്ടിക്കുകയാണ്. പുലര്‍ച്ചെ പാലളക്കാന്‍ പോകുന്ന ക്ഷീരകര്‍ഷകരും ജോലിക്കുപോകുന്നവരും വന്യമൃഗങ്ങളുടെ മുന്നില്‍ നിന്നും പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!