നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ കൊവിഡ് പരത്തിയിട്ടില്ല; കേസുകള്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി
നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ കൊവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി. കൊവിഡ് പരത്തിയെന്ന കുറ്റം ചുമത്തി 8 മ്യാന്മര്‍ സ്വദേശികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ സ്വദേശികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.മ്യാന്മര്‍ സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് കോടതി പ്രവര്‍ത്തനങ്ങളുടെ ദുരുപയോഗമാവുമെന്ന് ജസ്റ്റിസുമാരായ വിഎം ദേശ്പാണ്ഡെയും അമിത് ബി ബോര്‍കാറും അടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകള്‍ ഇല്ല. പരാതിക്കാര്‍ മാര്‍ച്ച് 24 മുതല്‍ 31വരെ എന്‍എംസി നാ?ഗ്പൂര്‍ മൊഅ്മിന്‍പുര സോണല്‍ ഓഫീസര്‍ ഡോ. ഖവാജിന്റെ മേല്‍നോട്ടത്തില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഇവരാണ് കോവിഡ് പരത്തിയത് എന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും കോടതി നിരീക്ഷിച്ചു