വനിതാ ദിനത്തോടനുബന്ധിച്ച് മൊബൈല്‍ ഫോട്ടോഗ്രാഫി ജേതാക്കളെ അനുമോദിച്ചു.

0

മാനന്തവാടി പഴശ്ശി ലൈബ്രറി വനിതാവേദിയും KGMOA ഉപസമിതി ജ്വാലയും ചേര്‍ന്ന് വനിതാദിനം ആചരിച്ചു . ഇതോടനുബന്ധിച്ചു മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും പോസ്റ്റര്‍ രചനാ മത്സരവും നടന്നു.
#metoo എന്ന വിഷയത്തില്‍ നടന്ന പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം എസ് കൃഷ്ണയും ( ഡി എം വിംസ് നേഴ്‌സിംഗ് കോളേജ് മേപ്പാടി ) രണ്ടാം സ്ഥാനം അമല ജോണ്‍സന്‍ (വിനായക കോളേജ് ഓഫ് നേഴ്‌സിംഗ് ) ഹരിത രാജന്‍ (ഗവ. നേഴ്‌സിംഗ് സ്‌കൂള്‍ പനമരം ) മൂന്നാം സ്ഥാനവും നേടി. മാറുന്ന സ്ത്രീ ജീവിതം സന്നദ്ധപ്രവര്‍ത്തനത്തിലൂടെ എന്ന വിഷയത്തില്‍ നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ റുക്സാന, ആഷിഖ്, അന്‍സില്‍ ,ഗീതാഞ്ജലി എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മാനന്തവാടി നഗരസഭാ ഡെ. ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി ഉത്ഘാടനം ചെയ്ത ചടങ്ങില്‍ പ്രിയ പീലിക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ ഷബിത ,ഡോ. നീതു ജോണ്‍, ഡോ. വി ജിതേഷ്, ഡോ. നീതു ചന്ദ്രന്‍, ഡോ. ശ്രീരേഖ, വി കെ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അമേലി എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!