ബഫര്‍ സോണ്‍ പ്രഖ്യാപനം റദ്ദ് ചെയ്യണം

0

ബഫര്‍ സോണ്‍ പ്രഖ്യാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ ഭാഗമായി തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതിക്ക് ജനസംരക്ഷണ സമിതി നിവേദനം നല്‍കി.പ്രഖ്യാപനത്തിനെതിരെ ഭരണ സമിതി പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം .

മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനസംരക്ഷണ സമിതി തവിഞ്ഞാല്‍ ഘടത്തിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന് നിവേദനം നല്‍കിയത്.ബഫര്‍ സോണ്‍ പ്രഖ്യാപനം കാര്‍ഷിക മേഖലെയും മറ്റ് അനുബന്ധ മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അതുകൊണ്ട് തന്നെ പ്രഖ്യാപനത്തിനെതിരെ ഭരണ സമിതി പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. ഫാദര്‍ ആന്റോ മമ്പള്ളില്‍, ഫാദര്‍ സണ്ണി മഠത്തില്‍, ഫാദര്‍ തോമസ് കുറ്റിക്കാട്ടുകുന്നേല്‍, ജോണി പീക്കുന്നേല്‍, ബേബി കുരുമുട്ടത്ത്, ഫാദര്‍ ജോഫിന്‍, ചാര്‍ലിസ് ഇടയാടിയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!