ബഫര്‍ സോണ്‍ പ്രഖ്യാപനം : കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല സമിതി പ്രമേയം പാസാക്കി.

0

വയനാട്, ആറളം, കൊട്ടിയൂര്‍ തുടങ്ങിയജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി മലബാര്‍ വന്യജീവി സങ്കേതം വിപുലമാക്കുന്ന രീതിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച   നീക്കത്തില്‍ നിന്നും കേന്ദ്ര  സംസ്ഥാന സര്‍ക്കാറുകള്‍ പിന്തിരിയുക, ജനജീവിതത്തെ പ്രയാസത്തിലാക്കുന്ന കരട് റിപ്പോര്‍ട്ടിലെ അപാകതകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല സമിതി പ്രമേയം പാസാക്കി.

കേന്ദ്ര  സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷക വിരുദ്ധവും  മൃഗാഭിമുഖ്യവുമുള്ള സര്‍ക്കാരുകളാണെന്നും  അത് കൊണ്ടാണ് വസ്തുതകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു കൊണ്ട്  വയനാട് ജില്ലയിലെ വൈത്തിരി താലുക്കിലെ പതിമൂന്നു വില്ലേജുകളും കോഴിക്കോട് ജില്ലയിലെ വില്ലേജുകളും മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണായി  പ്രഖ്യപിച്ചിട്ടുള്ളത്.മനുഷ്യവാസമുണ്ടായ  കാലം മുതല്‍ വയനാട്ടില്‍ വന്യമൃഗങ്ങളുമുണ്ടായിരുന്നു. പക്ഷെ,  അക്കാലത്തുണ്ടാവാത്ത വിധത്തിലുള്ള സംഘര്‍ഷങ്ങളാണ് വനാതിര്‍ത്തികളില്‍  നടക്കുന്നത്. കൃഷിയും മൃഗപരിപാലനവും പ്രധാന ജീവിതമാര്‍ഗമായിരുന്ന കര്‍ഷകരാണ്  വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയത്. കിഴങ്ങു കൃഷി ചെയ്താല്‍ കാട്ടുപന്നി  ശല്യം, ആടുമാടുകളെ പിടികൂടാന്‍ കടുവകള്‍, വയലുകളില്‍ മാനുകളും മയിലുകളും.  വന്യമൃഗങ്ങളെ ഭയന്ന് കൃഷി ഇറക്കാനാകാതെ കൃഷി ഉപേക്ഷിച്ചവരുടെ എണ്ണം  ദിനംപ്രതി കൂടിവരികയാണ്. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ  വനമേഖലകളിലെ മനുഷ്യജീവിതം കടുത്ത പ്രതിസന്ധി നേരിടുന്നു.. കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് മൂലം ജനജീവിതം ദുരിതപൂര്‍ണമാകുന്നു.കൂടാതെ വയനാട് ജില്ലയെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങും നടത്തുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള ക്രൂരതയാണ്.ഇത്തരം നീക്കങ്ങളില്‍ നിന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുൃകള്‍ പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു.
കെ.സി.വൈ.എം.മുള്ളന്‍ല്ലി മേഖല സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് ആന്റണി മങ്കടപ്ര അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടര്‍ ഫാ.സാന്റോ അമ്പലത്തറ, ജസ്റ്റിന്‍ വേങ്ങശ്ശേരി, ബിബിന്‍ മേമാട്ട്, അരുണ്‍ ഇടത്തും പറമ്പില്‍, ആല്‍ബിന്‍ കൂട്ടുങ്കല്‍, അബിന്‍,സിസ്റ്റര്‍ അഞ്ജലി എസ് കെ ഡി, ബിനില, അബീന, രേഷ്മ, ജോമോന്‍, ആന്റോ എന്നിവര്‍ പ്രസംഗിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!